ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മുക്കം / റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടി യത്തൂർ സലഫി മദ്രസയിൽ നടന്ന പരിപാടി മുൻ പഞ്ചായത്ത് അംഗവും ചരിത്ര അന്വേഷകനുമായ ജി. അബ്ദുൽ അക്ബർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
മാസ് ജീവകാരുണ്യ കൺവീനർ ഫൈസൽ കക്കാട്, അലി പേക്കാടൻ, പിസി മുഹമ്മദ്, ശരീഫ് സി കെ, ഷംസു കാരാട്ട് തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. മാസ് കൺവീനർ ജാഫർ കെ.കെ സ്വാഗത വും, മാസ് റിയാദ് ട്രഷറർ ഫൈസൽ എ.കെ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മാസ് റിയാദും സ്കിൽമി സ്ഥാപനവുമായി സഹകരിച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി വിജ്ഞാനപരമായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മാസ് വനിതാ പ്രസിഡന്റ് പി.സി ഫാത്തിമ മുഹമ്മദ്, നസ്രു മെഹബൂബ്, നജുവ ഹാറൂൺ, ഹസീന ബഷീർ, സജ്ന സുബൈർ, റസീന ഉമ്മർ, ഫാസില ജാഫർ, മുർഷിദ ഷംസു, ലബീബ അഹമ്മദ് കുട്ടി, ഷെയിസ്ത ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
