ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാസർകോട്: അമ്പലത്തറയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തു. ഒരാളുടെ നില അതീവ ഗുരുതരം. പാറക്കളായി സ്വദേശിയായ ഗോപി (60), ഭാര്യ ഇന്ദിര (58), മകന് രാജേഷ് (32) എന്നിവ രാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു മകന് രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡി ക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്ന് (ഓഗസ്റ്റ് 28) പുലര്‍ച്ചെ 4 മണിയോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. വിവരം അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി കുടുംബത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാല്‍ ഗോപിയും ഇന്ദിരയും രാജേഷും വഴിമധ്യേ മരിച്ചു. റബ്ബര്‍ കര്‍ഷകനായിരുന്നു ഗോപി. കടുത്ത സാമ്പ ത്തിക ബാധ്യത കുടുംബത്തിനുണ്ടായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. അമ്പലത്തറ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രാകേഷിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന സൂചന.
മരിച്ച രാജേഷും ചികിത്സയിലുള്ള സഹോദരന് രാകേഷും വിദേശത്തായിരുന്നു. നാട്ടിലെത്തിയ ഇരു വരും പ്രദേശത്ത് മിനി സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചെങ്കില്‍ സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടി. ഇവർക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
