Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക് | LIVE UPDATES


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രാത്രി എട്ട് മണിക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് ഒമ്പത് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ ആറ് പേരുടെ നില അതീവഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യയില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അടുത്തുള്ള മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം ഒരു കാറില്‍ സ്‌ഫോടനം ഉണ്ടായതായാണ് വിവരം. വലിയൊരു സ്ഫോടനം ഉണ്ടായെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചെന്നും ഡല്‍ഹി അഗ്‌നിശമന വകുപ്പ് അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം നിരവധിപേര്‍ വാഹനങ്ങളിലും മറ്റുമായി ഇരിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്‌ഫോടനം നടന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിനോട് വിവരം തേടിയിട്ടുണ്ട്. പ്രദേശത്തെ ഗതാഗതം ഉള്‍പ്പെടെ നിയന്ത്രിച്ചിരിക്കുകയാണ് നിലവില്‍. സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


Read Previous

ഒരു ദിവസത്തെ വരുമാനം 1,42,000  രൂപ, മാസം 42 ലക്ഷം; കരിക്ക് കടക്കാരന്റെ വരുമാനം വെളിപ്പെടുത്തി യുവാവ്

Read Next

ഒരു തുള്ളി പാൽ പോലും ചേർക്കാതെ നെയ്യ് ഉണ്ടാക്കാം, വിൽക്കുന്നത് വിവിധ പേരുകളിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »