
നീപെഡോ: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലന ത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് രാജ്യത്തെ പിടിച്ചു കുലുക്കിയ ഭൂചലനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സാഗെയ്ന്‍ഗില്‍ നിന്ന് പതിനാറും പതിനെട്ടും കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.
ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു.തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോ ക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലേയിലുള്ള പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു.
ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകള്‍ പുറത്തു വന്നു. ബഹുനില കെട്ടിടങ്ങളും വീടുകളുമെല്ലാം നിലംപതിക്കുന്നത് വിഡിയോയില്‍ കാണാം.