ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലണ്ടായ വന്‍ ഭൂചലനത്തില്‍ 600ല്‍ അധികം മരണം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1000ലേറെ പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പം കുനാര്‍ പ്രവിശ്യയിലെ നിരവധി സ്ഥലങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അതിര്‍ത്തി ക്കടുത്തുള്ള ശക്തമായ ഭൂകമ്പത്തില്‍ നിരവധി ഗ്രാമങ്ങള്‍ നശിച്ചു. കിഴക്കൻ അഫ്ഗാനി സ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 622 ആയി ഉയർന്നു, ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായി അഫ്ഗാനിസ്ഥാൻ സർക്കാർ നടത്തുന്ന റേഡിയോ ആൻഡ് ടെലിവിഷൻ (ആർടിഎ) റിപ്പോർട്ട് ചെയ്തു.
രാത്രി 11:47 ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നംഗഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായിട്ടായിരുന്നുവെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 250ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കു ന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സിയായ അനഡോലുവിനോട് അറിയിച്ചു.
ഭൂമിക്കടിയില്‍ 8 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കാന്‍ സാധ്യതയുണ്ട്. നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളില്‍ കുറഞ്ഞത് 250 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അതിഭീകര ഭൂകമ്പങ്ങള്‍ക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാന്‍. പ്രത്യേകിച്ച്, ഇന്ത്യന്‍ യുറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പര്‍വതമേഖലകളില്‍. 2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ 4000ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. അതേസമയം, 6.3 തീവ്രത രേഖപ്പെടുത്തിയ അന്നത്തെ ഭൂകമ്പത്തില്‍ 1500ഓളം പേരാണ് മരിച്ചതെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്.
