ഛത്തീസ് ഗഡിൽ വൻ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാർക്ക് വീരമൃത്യു


റായ്പൂര്‍: ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു.

വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Read Previous

ഇടത് ദുർഭരണത്തിനെതിരെ കോൺഗ്രസിൻ്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞു; വിഡി സതീശൻ

Read Next

ചൈനയെ വളയാൻ ഇന്ത്യയെ അമേരിക്ക ഉപയോഗിക്കുന്നു; സോഷ്യലിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »