
ടെഹ്‌റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടന ത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തന ങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു, തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ല പ്പെടുകയോ ചെയ്തിരിക്കാമെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഷാഹിദ് രാജീ തുറമുഖ വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച താണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതടക്കം രക്ഷാപ്രവര്‍ത്ത നങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തിന് പിന്നാലെ ആകാശത്ത് വലിയ രീതിയില്‍ കറുത്ത പുക ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വിഡിയോകളില്‍ കാണാം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഷാഹിദ് റജായി തുറമുഖം സ്ഥിതിചെയ്യുന്നത്.