Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹി നിയമസഭയില്‍ വൻ പ്രതിഷേധം; 12 ആംആദ്‌മി എംഎല്‍എമാര്‍ക്ക് സസ്‌പെൻഷൻ, കെജ്രിവാള്‍ ഭരണത്തില്‍ 2000 കോടിയുടെ നഷ്‌ടമെന്ന് സിഎജി റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: എട്ടാമത് ഡല്‍ഹി നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ പ്രതിഷേധവുമായി ആംആദ്‌മി എംഎല്‍എമാര്‍. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ബിആർ അംബേദ്‌കറുടെയും ഭഗത് സിങ്ങിന്‍റെയും ചിത്രങ്ങള്‍ നീക്കം ചെയ്തെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേനയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷ നേതാവ് അതിഷി ഉൾപ്പെടെയുള്ള എഎപി എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതിനുപിന്നാലെ 12 ആംആദ്‌മി എംഎല്‍എമാരെ ഡൽഹി നിയമസഭാ സ്‌പീക്കർ വിജേന്ദർ ഗുപ്‌ത സഭയിൽ നിന്ന് ഇന്നത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. അതിഷി, ഗോപാൽ റായ്, വീർ സിങ് ധിംഗൻ, മുകേഷ് അഹ്ലാവത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജർണയിൽ സിങ് ഉള്‍പ്പെടെയുള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഡൽഹി സെക്രട്ടേറിയറ്റിലും നിയമസഭയിലുമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അംബേദ്‌കറുടെ ചിത്രങ്ങൾ ബിജെപി നീക്കം ചെയ്തെന്നും എഎപി ആരോപിച്ചു.

സസ്‌പെൻഡ് ചെയ്യപ്പെട്ട എഎപി നിയമസഭാംഗങ്ങൾ പിന്നീട് അസംബ്ലി വളപ്പിൽ അംബേദ്‌കറുടെ പോസ്‌റ്ററുമായി പ്രതിഷേധം നടത്തി. “ബാബാസാഹെബിനെ ബിജെപി അപമാനിച്ചത് ഇന്ത്യ പൊറുക്കില്ല, ജയ് ഭീം” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എഎപിയുടെ പ്രതിഷേധം. ഭാരതീയ ജനതാ പാർട്ടി യുടെ ദലിത് വിരുദ്ധ മനോഭാവത്തെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും ഇതിന്‍റെ ഭാഗമായാണ് അംബേദ്‌ക്കറുടെ ചിത്രം മാറ്റിയതെന്നും അതിഷി വിമര്‍ശിച്ചിരുന്നു. ബിജെപി ഒരു ദലിത്, സിഖ് വിരുദ്ധ പാർട്ടിയാണെന്നാണെന്നും അതിഷി കുറ്റപ്പെടുത്തി.

മദ്യനയവുമായി ബന്ധപ്പെട്ട് 2000 കോടിയുടെ നഷ്‌ടമെന്ന് സിഎജി റിപ്പോര്‍ട്ട്

അതേസമയം, ആപ്പിന്‍റെ ഭരണകാലത്ത് മദ്യനയവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് 2000 കോടിയുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ ബിജെപി അവതരിപ്പിച്ചു. 2021-2022 ലെ എക്സൈ സ് നയത്തില്‍ ബാറുകള്‍ക്ക് ലൈസൻസ് നല്‍കുന്നതില്‍ ഗുരുതര ക്രമക്കേട് ഉണ്ടായെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. നിയമസഭാ സമ്മേളനത്തിൽ 14 സിഎജി റിപ്പോർട്ടുകളാണ് അവതരിപ്പിക്കുക. ഇതില്‍ ആദ്യത്തേതാണ് മദ്യനയവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട്.


Read Previous

തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകൾ നൂറു കോടി ക്ലബിൽ കയറുന്ന കാലം; സിനിമയിലെ നായകർ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാൽ തന്ത വൈബ് ആവും’

Read Next

കൂട്ടക്കൊലയ്ക്ക് ഇരയായവർക്ക് നാടിന്റെ യാത്രാമൊഴി; അഞ്ച് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »