Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വൻ കവർച്ച; വീട്ടുജോലിക്കാർ മോഷ്ടിച്ചത് 18 കോടി രൂപയുടെ സ്വർണവും വെള്ളിയും, ദമ്പതികൾക്കായി തെരച്ചിൽ


ബംഗളൂരു: പ്രമുഖ ബിൽഡറുടെ വീട്ടിൽ നിന്ന് 18 കോടി രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷണം പോയതായി പരാതി. വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദിനേശും കമലയുമാണ് മോഷണം നടത്തിയത്. ഇവർക്കായി ബംഗളൂരു പൊലീസ് തെരച്ചിൽ ആരംഭിച്ചു.

യെമലൂരുവിലെ കെമ്പപുര മെയിൻ റോഡിലുള്ള ബിൻഡറും ഡെവലപ്പറുമായ ഷിമന്ത് എസ് അർജുൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഷിമന്ത് ഭാര്യയ്ക്കും മകനും മാതാപിതാക്കൾക്കുമൊപ്പം ബന്ധുവിന്റെ വീട്ടിന്റെ ഭൂമിപൂജയ്ക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ദിനേശും കമലയും അവരുടെ സഹായികളുമായി വീട്ടിൽ എത്തി മോഷണം നടത്തുകയായിരുന്നു. ഇതിനിടെ 12.38ഓടെ ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയായ അംബിക ഇത് കാണാനിടയായി. അവരാണ് വിവരം ഹിമന്തിനെ അറിയിച്ചത്. പിന്നാലെ പ്രതികൾ മോഷണവസ്തുക്കളുമായി സ്ഥലംവിടുകയായിരുന്നു.

പ്രതികൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വീടിന്റെ അലമാര തകർത്ത് ഏകദേശം 10കിലോ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചതായാണ് വിവരം. ആദ്യനിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിച്ച് അതിൽ നിന്ന് ഒന്നരകിലോ സ്വർണവും അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 11.5 ലക്ഷം രൂപയും എടുത്തു.

ഏകദേശം 17.74 കോടി രൂപ വിലമതിക്കുന്ന സ്വർണ – വജ്രാഭരണങ്ങളും, 14.6 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 11.5 ലക്ഷം രൂപയും മോഷണവസ്തുക്കളിൽ ഉൾപ്പടുന്നു. മൊത്തം 18 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. കവർച്ച നടത്തുന്നതിന് 20 ദിവസം മുൻപാണ് പ്രതികൾ വീട്ടുജോലിക്കായി എത്തിയത്.


Read Previous

അമ്മേ എന്റെ ഒരു കൈ എവിടെ?, രണ്ടു പിഞ്ചു മക്കളുടെ അച്ഛനാണ്, ദയവായി രക്ഷിക്കൂ, സിസ്റ്റത്തിന്റെ ഇരകള്‍’; ആരോഗ്യമേഖലയിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് പി സി വിഷ്ണുനാഥ്

Read Next

‘കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണം’; ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »