ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ ക്ലബായ മാസ്റ്റേഴ്സ് സി സി യുടെ പുതിയ സീസണിലേക്കുള്ള ജേഴ്സിയുടെ പ്രകാശനവും വിതരണവും നടന്നു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹനാദി അൽ ഹറബി കമ്പനി മാനേജർ പ്രിൻസ് മുഖ്യാതിഥിയായിരുന്നു.
കെ സി എ പ്രസിഡന്റ് & മാസ്റ്റേഴ്സ് സി സി ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡിഎച് കാർഗോ പ്രതിനിധി മുഹമ്മദ് ഖാനും സനു മാവേലിക്കരയും ചേർന്ന് ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ ഇവ പ്രസിഡന്റ് കുമാർ , കെ സി എ അഡ്വൈസറി ബോർഡ് മെമ്പർ എംപി ഷഹ്ദാൻ, റിയാദ് ടാകീസ് പ്രസിഡന്റ് നൗഷാദ് ആലുവ, കെ സി എ സെക്രട്ടറി റെഫീഖ് രാജ, മാസ്റ്റേഴ്സ് സി സി പി ആർ ഒ ജോർജ് തൃശൂർ, ട്രാവൻകൂർ ടീം മാനേജർ നജീം അയ്യൂബ്, മാസ്റ്റേഴ്സ് സി സി വൈസ് ക്യാപ്റ്റൻ സജാദ്, റിയാദ് ടാകീസ് പ്രതിനിധി ഡോമിനിക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മാസ്റ്റേഴ്സ് സി സി മാനേജർ അമീർ മധൂർ സ്വാഗതവും, ക്യാപ്റ്റൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങളായ അജ്മൽ, പ്രമോദ്, അഖിൽ, ഷാഹിദ്, സുൽത്താൻ, സാജിദ്, ഖൈസ്, അരുൺ, അർഷാദ്, രാഹുൽ, ഷരീഫ്,ആസിഫ്, സഫ്വാൻ,സൈദു, സുധീഷ്, റഹ്മാൻ, ഉസ്മാൻ,ആബിദ്, ഷഫീഖ്, ജിലിൻ, അജാസ്, ഡാനിഷ് എന്നിവർ പരിപാടിക ൾക്ക് നേതൃത്വം നൽകി.
