Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതീകം, സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും


ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ഓണാശംസ അറിയിച്ചിട്ടുണ്ട്. “ഓണത്തിന്‍റെ ശുഭകരമായ വേളയിൽ, എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന കേരളത്തിലെ സഹോദരീ സഹോദരന്മാർക്കും എന്‍റെ ഊഷ്‌മളമായ ആശംസകള്‍ അറിയിക്കുന്നു. വിളവെടുപ്പിന്‍റെ സന്തോഷത്തിൽ ആഘോഷിക്കുന്ന ഓണം ഉത്സവം, കേരളത്തിന്‍റെ സമ്പന്നമായ സാം സ്‌കാരിക പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഒരു അതുല്യ ഉദാഹരണമാണ്.

സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങൾക്കപ്പുറം ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഈ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ കർഷകരോടുള്ള നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ അവസരത്തിൽ, നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ബഹുമാനിക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും നമുക്ക് പ്രതിജ്ഞയെടുക്കാം”- രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു.

ഓണാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ഓണം കേരളത്തിന്‍റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓർമ്മിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി. എക്‌സില്‍ മലയാളത്തിലാണ് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നത്.

“എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്‍റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓർമ്മിപ്പിക്കുന്നു.

ഈ ഉത്സവം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും സാംസ്‌കാരിക അഭിമാനത്തിൻ്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ”- മോദി എക്‌സില്‍ കുറിച്ചു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഓണാശംസകള്‍ നേര്‍ന്നു. “നമസ്‌ക്കാരം, കേരളത്തിലുള്ള ഓരോര്‍ത്തര്‍ക്കും ലോകത്തിൻ്റെ വിവിധ കോണുകളിലായുള്ള എല്ലാ മലയാളികള്‍ക്കും ഏറെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍. എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. ഇന്നത്തെ ദിനം സന്തോഷത്തിൻ്റേതാവട്ടെയെന്ന് ആശംസിക്കുന്നു” – സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

https://twitter.com/RahulGandhi/status/1963811146281971784?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1963811146281971784%7Ctwgr%5Ea0de730b2a968b3e684907623837e11dff19170f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fml%2Fbharat%2Fpm-modi-rahul-gandhi-onam-greetings-kerala-news-kls25090500943

എല്ലാവർക്കും അഭിവൃദ്ധിയും സാഹോദര്യവും ആശംസിച്ചുകൊണ്ട് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജു ൻ ഖാർഗെയും ആശംസകൾ പങ്കുവെച്ചു. “ഓണം പ്രത്യാശയുടെയും നമ്മുടെ ഐതിഹാസിക ഭൂതകാല ത്തിൻ്റെയും വൈവിധ്യമാർന്ന മതേതര പാരമ്പര്യങ്ങളുടെയും ആഘോഷമാണ്. വിളവെടുപ്പിൻ്റെയും ചൈതന്യത്തിൻ്റെയും ദിനം കൂടിയാണ്. എല്ലാവരിലും ഒരുമയും സമൃദ്ധിയും, സാഹോദര്യവും ഉണ്ടാകട്ടെ”- ഖാർഗെ എക്‌സില്‍ പോസ്റ്റ് ചെയ്‌തു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിലൂടെ ഓണാശംസകള്‍ പങ്കുവച്ചു. “സമൃദ്ധിയുടെയും ഐക്യത്തിൻ്റെയും സാംസ്‌കാരിക ആഘോഷത്തിൻ്റെയും പ്രതീകമായ ഓണം ദിനത്തില്‍ എല്ലാ ഭക്ഷ്യ ദാതാക്കളായ കർഷകര്‍ക്കും മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. എല്ലാവർക്കും സന്തോഷത്തിൻ്റെയും സമ്പല്‍ സമൃദ്ധിയുടെയും ക്ഷേമത്തിൻ്റെയും ഓണാശംസകള്‍”- യോഗി എക്‌സില്‍ എഴുതി.

വർഗീയതയുടേയും ഭിന്നിപ്പിൻ്റെയും വിഷം തുപ്പുന്നവരെ അകറ്റണം

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ നേര്‍ന്നിരുന്നു. ഭിന്ന ചിന്തകളൊ ന്നുമില്ലാതെ ലോകമെങ്ങും മലയാളികള്‍ ഒത്തു ചേരുന്ന ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസിത കേരളമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടു പോകാതെ അതിൻ്റെ ഗുണഫലം തുല്യമായി പങ്കുവക്കാനും നമുക്ക് സാധിക്കണം. ഈ മഹോദ്യ മത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിൻ്റെയും അപരവിദ്വേഷത്തിൻ്റെ യും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും ശ്രദ്ധിക്കണമെന്നും ഓണാശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പറഞ്ഞു.


Read Previous

നിമിഷ പ്രിയയുടെ മോചനം; ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു: ദൗത്യ സംഘം യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍

Read Next

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »