മെക് 7 റിയാദ് ആരോഗ്യ ബോധവത്കരണവും, ലോക ആരോഗ്യ ദിന ആഘോഷവും


റിയാദ് : മെക് സെവൻ ഹെഡ് ക്വാർട്ടേഴ്‌സ് ക്യാമ്പിൽ വിപുലമായ രീതിയിൽ പതിവ് എക്സർസിസ്നു ശേഷം ലോക ആരോഗ്യദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യബോധവത് ക്കരണ ക്ലാസ്സ്‌ സംഘ ടിപ്പിച്ചു. മെക് സെവൻ ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദ്ദീൻ, അംബാസ്സഡർ അറക്കൽ ബാവയുടെയും നിർദേശം പാലിച്ചു റിയാദിൽ വളരെ ആവേശപൂർവ്വം അതിരാവിലെ തന്നെ ആഘോഷചടങ്ങിന്റെ ഉത്ഘാടനം അൽ റയാൻ ഹോസ്പിറ്റലിലെ ഡോക്ടർ സന്തോഷ്‌ പ്രേം വിൻഫ്രഡ്‌ നിർവഹിച്ചു.

കുടുംബത്തിലെ അമ്മമാരുടെയും, കുട്ടികളുടെയും ആരോഗ്യപരിരക്ഷാ ഉറപ്പുവരുത്തുന്ന പ്രവർത്തന ങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്ന് നിർദ്ദേശിച്ചു. പ്രവർത്തകർക്ക് സ്റ്റാൻലി ജോസ് ഹെൽത്ത് ഡേ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവാസി ഭാരതീയ സമ്മാൻ ശിഹാബ് കൊട്ടുകാട് ഹെൽത്ത്‌ ഡേ സന്ദേശം നൽകി.ജീവിതശൈലി രോഗങ്ങളെ ചെറുത്തു തോല്പിക്കുന്ന മെക്ക്സെവന്റെ ചിട്ടയായ ആരോഗ്യ സംസ്ക്കാ രത്തെ അഭിനന്ദിച്ചു. ഇസ്മായിൽ കണ്ണൂർ, അബ്ദുൾ ജബ്ബാർ, പി ടി എ ഖാദർ, നൂറുദ്ദീൻ പൊന്നാനി ആശംസകൾ അർപ്പിച്ചു.

ചടങ്ങിന് റിയാദ് ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് സ്വാഗതം ആശംസിച്ചു. മലാസ് കോഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു. പരിപാടികൾക്ക് അഫ്സർ അലി, മെഷ്ഫർ ടാംട്ടൻ, ഹംസ, അസീസ്, റസാക്ക്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവർ നേതൃത്വം നൽകി.


Read Previous

എന്റെ കൊച്ചിനെ കൊന്ന അവനെ കാണണ്ട; അവൻ ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തിരുന്നു; ഉണ്ടായിരുന്നത് 25 ലക്ഷത്തിന്റെ ബാധ്യത; അഫാന്റെ ഉമ്മ മാധ്യമങ്ങളോട്

Read Next

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »