വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്; അറസ്റ്റിന് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണം: സുപ്രീം കോടതി


ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൃത്യമായ മാര്‍ഗ നിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ന്യുസ് ക്ലിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിയമ നടപടികള്‍ക്കെതിര ഡല്‍ഹിയിലെ ഒരു സ്വകാര്യ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം. മാധ്യമ പ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സ്വകാര്യത മൗലികാവകാശമാക്കി സുപ്രീം കോടതി തന്നെയാണ് വിധി പുറപ്പെടു വിച്ചിരുന്നത്. സര്‍ക്കാര്‍ എതെങ്കിലും ഏജന്‍സികളുടെ കയ്യിലെ പാവകളാകാരുതെന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തരുടെ കൈയ്യില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ അതിന് എന്തിനാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു. കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കും.


Read Previous

വരും ദിവസങ്ങളിൽ മറ്റു പാർട്ടികളിലെ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് സിദ്ധരാമയ്യ

Read Next

ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000 ത്തോളം പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തു; നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേല്‍ കമ്പനികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »