Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മധ്യസ്ഥ സംഘം: നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന് കേന്ദ്രത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി; മറ്റ് ഇടപെടലുകളോട് യോജിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍


ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കുടുംബത്തിന് മാത്രമാണ് അവകാശമെന്നും ഏതെങ്കിലും ഒരു സംഘടന ചര്‍ച്ച നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കുടുംബത്തിന് പുറമെ പവര്‍ ഓഫ് അറ്റോര്‍ണിക്കും ചര്‍ച്ച നടത്താം. ഇവര്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി പറഞ്ഞു.

അതേസമയം ചര്‍ച്ചകള്‍ക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രീം കോടതി അനുമതി നല്‍കി.

മോചനം സാധ്യമാകണമെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ഇതിനായി തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് ഒരു മധ്യസ്ഥ സംഘത്തിന് യെമനില്‍ പോകാനുള്ള അനുമതി നല്‍കണമെന്ന് കേന്ദ്ര ത്തോട് നിര്‍ദേശിക്കണമെന്നും അദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

മധ്യസ്ഥ സംഘത്തിലെ രണ്ട് പേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ട് പേര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ സംഘത്തില്‍പെട്ടവരും ആയിരിക്കണമെന്നാണ് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ അവകാശം നിമിഷ പ്രിയയുടെ കുടുംബത്തി നാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നിമിഷ പ്രിയയുടെ അമ്മ നിലവില്‍ യെമനില്‍ ഉണ്ടെന്നും അവരെ സഹായിക്കാനായി ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

ചര്‍ച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്ന് അദേഹം കോടതിയെ അറി യിച്ചു. താന്‍ കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ രഹസ്യ വാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.


Read Previous

ഇരുപത്തൊന്ന് വര്‍ഷത്തെ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രം ‘അദ്ദേഹം തനിക്ക് ഗുരുവും വഴി കാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടല്‍’: രാഹുല്‍ ഗാന്ധി

Read Next

മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നാണോ?, സിബിഎസ്ഇയിലാണെങ്കില്‍ മദ്രസ പഠനം വേണ്ടേ ?; സമസ്തയെ വിമര്‍ശിച്ച് ദീപിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »