മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനം ഇനി റിയാദിലും


റിയാദ് : സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർപഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിനുള്ള ഓഫ്‌ലൈൻ കോച്ചിങ് സെന്റർ റിയാദ് മോഡേൺ സ്കൂളിൽ ആരംഭിച്ചു, റിയാദ് ബ്രാഞ്ചിന്റെ ലോഞ്ചിങ് ക്രൗൺ പ്ലാസ ഹോട്ടലിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്നു

എഡ്യൂക്കേഷൻ പാർട്ടിനേഴ്‌സ് കമ്പനിയുടെയും ആസ്ക് ഐ ഐ ടിയൻസിന്റെയും മാനേജ് വക്താക്കള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

സൗദിയിൽ രജിസ്റ്റർ ചെയ്ത എഡ്യൂക്കേഷൻ പാർട്ടിനേഴ്‌സ് കമ്പനിയും ഇന്ത്യയിലെ എൻട്രൻസ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്ക് ഐ ഐ ടിയൻസുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് കോച്ചിങ് ആരംഭിക്കുന്ന തെന്ന് മാനെജ്മെന്റ് വക്താക്കള്‍ റിയാദിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു

സൗദി അറേബ്യയിലെ ദമ്മാമിൽ അൽ മുന ഇന്റർനാഷണൽ സ്കൂളുമായും ജുബൈലിൽ/ ദമാം ഡ്യൂൺസ് ഇന്റര്‍നാഷണല്‍ സ്കൂളുമായും സഹകരിച്ചുകൊണ്ട് കഴിഞ്ഞ വർഷമാണ് സൗദിയിൽ ആദ്യമായിആസ്ക് ഐ ഐ ടിയൻസ് പദ്ധതി ആരംഭിച്ചത്.

സൗദിയിൽ ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്ന് എഡ്യൂക്കേഷൻ പാർട്ടണേഴ്‌സ് കമ്പനി സി ഇ ഒ ഡോക്ടർ ടി പി മുഹമ്മദ്, ആസ്ക് ഐ ഐ ടിയന്സ് ചീഫ് കോഓർഡിനേറ്റർ ഹർഷ് പട്ടോഡിയ എന്നിവർ വെക്തമാക്കി.

സ്കൂൾ സമയം കഴിഞ്ഞായിരിക്കും സ്കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ നടക്കുക. ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ ഐഐടിയിലെ അധ്യാപകരുടെ സേവനം, വിശകലനത്തോടുകൂടിയ റെഗുലർ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയർ കൗൺസിലിംഗും, സ്വയം-പഠനവും പുനരവലോകനവും,ആറാം ക്‌ളാസ് മുതലുള്ള കുട്ടികൾക്കു ഫൌണ്ടേഷൻ ക്ലാസുകൾ എന്നിവ ലഭ്യമാക്കും

കഴിഞ്ഞ പത്തു വർഷമായി ഓൺലൈൻ സംവിധാനത്തിൽ സൗദിയിലുള്ള ഇന്ത്യൻ വിദ്യാര്ഥികള്ക് നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകളിൽ പരിശീലനം നൽകി വരുന്നതായി മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു.


Read Previous

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: കെ കെ.രമ

Read Next

ജിസിസി ഏകീകൃത വിസയ്ക്ക് പേരായി; ജിസിസി ഗ്രാന്റ് ടൂര്‍സ്, പ്രവാസികള്‍ക്ക് ഗുണകരമാവും, വിസ മൾട്ടി എൻട്രി വിസ മാതൃകയിലാണ് പ്രവർത്തിക്കുക.30 ദിവസത്തിലധികം രാജ്യങ്ങളിൽ ചെലവഴിക്കാൻ ഈ വിസ അനുവദിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »