Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരിച്ചെത്തുന്ന പ്രവാസികൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം: നവോദയ ബത്ത സമ്മേളനം


റിയാദ്: വിദേശങ്ങളിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും അവരുടെ കുടുംബ ങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ നോർക്ക കെയർ ഇൻഷു റൻസ് പദ്ധതിയിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് നവോദയ റിയാദ് ബത്ത യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യയിലാദ്യമായി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പാ ക്കിയ ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നു. അതിലെ ന്യുനതകൾ പരിഹരിച്ച് പ്രവാസികൾ എക്കാലത്തും അതിന്റെ ഗുണഭോകതാക്കളായി മാറേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം ഓർമ്മിപ്പിച്ചു. സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്‌ഘാടനം ചെയ്തു.

വിക്രമലാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ പയ്യന്നൂർ സംഘടനാ റിപ്പോർട്ടും കുമ്മിൾ സുധീർ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സുകു ക്രയോൺ അനുശോചന സന്ദേശവും, യാസർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനിൽ മണമ്പൂർ, ഹക്കീം, നാസ്സർ പൂവാർ, അയൂബ് കരൂപ്പടന്ന, ബിജു കൃഷ്ണൻ, റസ്സൽ, ഷാജഹാൻ ചാവക്കാട്, അനി മുഹമ്മദ്, അനിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇസ്മായിൽ കണ്ണൂർ സ്വാഗതവും കലാം നന്ദിയും പറഞ്ഞു.

നാസ്സർ പൂവാർ (പ്രസിഡണ്ട്), അനിൽ മാട്ടൂൽ , ഗിരീഷ് (വൈസ് പ്രസിഡന്റ്സ്), അബ്ദുൽ കലാം (സെക്ര ട്ടറി), റസ്സൽ, ഷാജഹാൻ ചാവക്കാട് (ജോയിന്റ് സെക്രട്ടറിമാർ), അനി മുഹമ്മദ് (ഖജാൻജി) എന്നിവർ ഭാരവാഹികളായ 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.


Read Previous

ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി’, ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം

Read Next

റിയാദ് ഒതുക്കുങ്ങൽ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിൻ സാമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »