ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
എന്തിനും ഏതിനും കളിയാക്കുന്നവരുടെ ആ കളി ജോർജ മെലോനിയോടു വേണ്ട.എന്നാല്‍ അത്തരത്തിലുള്ള കളിയാക്കലുകള്‍ ജോര്‍ജ് മെലോനിയോടു വേണ്ട. നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ശിക്ഷയായി 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കൊണ്ട് കോടതി പറഞ്ഞത് ബോഡി ഷെയ്മിങ് അരുതെന്നാണ്.
ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയെ 3 വര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തില്‍ പരിഹസിച്ചത്. എല്ലാത്തിനും തുടക്കമായത് തീവ്രവലത് പാര്‍ട്ടിയായ ബ്രദേഴ്സിന്റെ നേതാവായ മെലോനിയുടെ പടം മുസോളി നിയുടെ ഫോട്ടോയ്ക്കൊപ്പം ചേര്‍ത്ത് ട്വിറ്ററില്‍ നല്‍കിയതാണ്.
അതിന് പിന്നാലെ കാണാന്‍ പോലും പൊക്കമില്ലാത്ത ജോര്‍ജ് മെലോനിയെ എന്തിന് പേടിക്കണമെന്നുള്‍പ്പെടെയുള്ള ട്വിറ്റുകളും വന്നു. തുടര്‍ന്ന് മെലോനി കേസ് കൊടുത്തു. പിഴയായി ലഭിക്കുന്ന തുക ജീവകാരുണ്യത്തിനായി വിനയോഗിക്കാനാണ് ആലോചി ക്കുന്നത്.
സത്യത്തിൽ മെലോനിയുടെ ഉയരം 5 അടി 3 ഇഞ്ചാണെന്നാണ് വാർത്താ വെബ്സൈ റ്റുകൾ പറയുന്നത്. വിമർശിക്കുന്ന എല്ലാവർക്കുമെതിരേ അപകീര്‍ത്തി കേസു കൊടുക്കുന്നതും മെലോനിയുടെ പതിവാണെന്നും ആരോപണമുണ്ട്. ഇറ്റാലിയൻ മാഫിയകൾക്കെതിരെ പുസ്തകമെഴുതി തരംഗം സൃഷ്ടിച്ച റോബർട്ടോ സാവിയോനോ ഉൾപ്പെടെ അനേകമാളുകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.