ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളക്കും സ്മാരകം; മൺമറഞ്ഞുപോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ്.


തിരുവനന്തപുരം: അടുത്തിടെ മൺമറഞ്ഞു പോയ അതികായരെ വിസ്മരിക്കാതെ രണ്ടാം പിണറാ യി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കെആര്‍ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളക്കും സ്മാരകമൊരുക്കാൻ വകയിരുത്തിയത് രണ്ട് കോടി രൂപ വീതം.

കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആര്‍ ഗൗരിയമ്മക്ക് സ്മാരകം നിര്‍മ്മിക്കാൻ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയ ത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വം എന്ന നിലയിലാണ് ആര്‍ ബാലകൃഷ്ണപ്പി ള്ളക്ക് കൊട്ടാരക്കരയിൽ സ്മാരകം ഒരുക്കുന്നത്.

വ്യത്യസ്ഥ മതദര്‍ശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാ ത്മാ ഗാന്ധി സര്‍വകലാശാലയിൽ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാൻ അരക്കോടി രൂപ ബജറ്റ് വകയിരുത്തിയത്.


Read Previous

സാമ്പത്തിക പ്രതിസന്ധി മാറിവരുമ്പോള്‍ നികുതി നിര്‍ദേശങ്ങളെകുറിച്ച് ആലോചിക്കേ ണ്ടിവരുമെന്നും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും ധനമന്ത്രി കെ.എന്‍ .ബാലഗോപാല്‍.

Read Next

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »