എം.ഇ.എസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.


റിയാദ് : വ്രതാനുഷ്ടാനത്തിന്റെ ആത്മീയ ഉണർവ്വിനൊപ്പം പാരസ്പര്യത്തിന്റെ സ്നേഹം പങ്ക് വെക്കുവാനായി എം.ഇ.എസ് റിയാദ് ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
മലാസിലെ അൽമാസ് ആഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ അടക്കം എം.ഇ.എസ് കുടുംബത്തിലെ നൂറിലധികം പേർ പങ്കെടുത്തു . അതോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സിറ്റി ഫ്ലവർ അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു.

പഠന നിലവാരത്തിൽ മുന്നിട്ട് നിൽക്കുകയും എന്നാൽ സാമ്പത്തിക പരമായി പ്രയാസ മനുഭവിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിനെ കുറിച്ചും അത് വഴി അനേക കുട്ടികൾക്ക് പഠന ത്തിൽ മുന്നേറാനും ജീവത മാർഗ ത്തിൽ വിജയം വരി ക്കാനും എം .ഇ.എസ് റിയാദ് ഘടക ത്തിന്റെ സ്കോളർഷിപ്പ് സഹായം മൂലം സാധിച്ചി ട്ടുണ്ട് . എല്ലാ വർഷങ്ങളിലും നടത്തി വരാറുള്ള സക്കാത്ത് കളക്ഷനെയും അർഹ രായവർക്കുള്ള വിതരണത്തെയും കുറിച്ചും, സകാത്ത് കമ്മിറ്റി ചെയർമാൻ ഫൈസൽ പൂനൂർ സംസാരിച്ചു .

എൻജി. അബ്ദുൽ റഹിമാൻ കുട്ടി,എൻജി.മുഹമ്മദ് ഇക്ബാൽ , എൻജി. ഹുസൈൻ അലി, നിസാർ അഹമ്മദ്, സത്താർ കായംകുളം, ഡോ.അബ്ദുൽ അസീസ് , ഐ.പി. ഉസ്മാൻ കോയ , സത്താർ ഗുരുവായൂർ , മുജീബ് മൂത്താട്ട് , മുനീബ് കൊയിലാണ്ടി , ഡോ,ജിഷാർ, അബ്ദുൽ ശരീഫ് ആലുവ, അൻവർ ഐദീദ്, അബ്ദുൽ റഹിമാൻ മറായി, നവാസ് അബ്ദുൽ റഷീദ് ,സലീം പള്ളിയിൽ, ഹബീബ് പിച്ചൻ, നാസർ ഒതായി, അബ്ദുൽ സലാം ഇടുക്കി,ഷഫീഖ് പാനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജന.സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി കൺവ്വീനർ മൊഹിയുദ്ദീൻ സഹീർ നന്ദിയും പറഞ്ഞു….!!


Read Previous

ചാരിറ്റി ഓഫ് പ്രവാസി മലയാളി -ലുലു റിയാദ് റമദാന്‍ ഭഷ്യധാന്യ കിറ്റ് വിതരണം

Read Next

ഷിഫാ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »