Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മെസ്സിക്ക് യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതി, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ അടക്കം 19 പേരാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹരായത്


അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് 19 പേർ അർഹരായി. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബഹുമതി പ്രഖ്യാപിച്ചത്. ഫുട്ബോൾ താരം ലയണൽ മെസി, അമേരിക്കൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ഗായികയും ആക്ടിവിസ്റ്റുമായ ബോണോ, അഭിനേതാക്കളായ മൈക്കൽ ജെ ഫോക്‌സ്, ഡെൻസൽ വാഷിംഗ്‌ടൺ എന്നിവരും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.

സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് ബൈഡന്റെ തീരുമാനം. രാജ്യത്തി ന്റെ അഭിവൃദ്ധി, മൂല്യങ്ങൾ അല്ലെങ്കിൽ സുരക്ഷ, ലോക സമാധാനം എന്നീ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിനോദം, കായികം, രാഷ്ട്രീയം, നയതന്ത്രജ്ഞർ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ പ്രതിഭകർക്കുള്ള ആദരംകൂടിയാണ് ഈ ബഹുമതി. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് പതിറ്റാണ്ടുകളായുള്ള പൊതുസേവനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രസ്യമായി വിമർശിച്ച നിക്ഷേപകനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് സോറോസിനും അവാർഡ് ലഭിക്കും. വേൾഡ് സെൻട്രൽ കിച്ചൻ എൻജിഒയുടെ സ്ഥാപകനായ ഷെഫ് ജോസ് ആൻഡ്രസ്, പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ, എയ്ഡ്‌സിനും ദാരിദ്ര്യത്തിനും എതിരെ പോരാടിയ മൈക്കൽ ജെ ഫോക്സ് ഉൾ‌പ്പെടെയുള്ളവരും പുരസ്കാരത്തിനർഹരായിട്ടുണ്ട്.


Read Previous

തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ്; പി ജയരാജൻ ജയിലിൽ പോയതിനെ ന്യായീകരിച്ച് എം വി ജയരാജൻ

Read Next

സാംസ ബഹ്റൈൻ ലേഡീസ് വിംഗ് ലേബർ ക്യാമ്പ് സന്ദർശനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »