മെറ്റ പ്ലാറ്റ്‌ഫോമുകള്‍ നിശ്ചലം: ലോഗ് ഔട്ടായി ഫേയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും


മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റ ഗ്രാമും നിശ്ചലം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശയ ക്കുഴപ്പത്തിലായി.

ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയും പിന്നീട് എത്രതവണ ശ്രമിച്ചാലും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയാതാവുകയുമാണ് ഫേസ്ബുക്കിന് സംഭവിച്ച പ്രശ്നം. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാനാകുന്നില്ലെന്നും ആളുകൾ പരാതിപ്പെട്ടു. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്.

ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും 15,000ത്തോളം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉന്നയിച്ചിട്ടുണ്ട്. നിലവിൽ, DownDetector 352,000-ലധികം തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ആപ്പുകളുടെ പ്രവർത്തനം തകരാറിലായ ഉടൻ ഉപയോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ X-ൽ പങ്കിടാൻ തുടങ്ങി.

സംഭവത്തിൽ പ്രതികരണവുമായി മസ്കും എത്തി. എക്‌സ് സെർവറുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിരവധി പേരാണ് മസ്കിന്റെ ട്വീറ്റിൽ കമന്റ് ചെയ്ത് എത്തിയത്.


Read Previous

പി.സി. ജോര്‍ജിനെ നിയന്ത്രിച്ചാല്‍ നന്ന്‍, നിവൃത്തികെട്ട് പ്രതികരിയ്ക്കുന്നതാണ്- തുഷാര്‍ വെള്ളാപ്പള്ളി

Read Next

ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടാന്‍ സാധ്യത; സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ നിക്കി ഹേലിയ്ക്ക് കനത്ത തിരിച്ചടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »