മെറ്റക്ക് 206 ബില്യൺ ഡോളറിന്റെ ആസ്തി; ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്


വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ്. മുൻ ആമസോൺ സിഇഒയും പ്രസിഡൻ്റുമായ ജെഫ് ബെസോ സിനെ മറികടന്നാണ് സുക്കർബർഗ് ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗ് ബില്യണ യേഴ്‌സ് ഇൻഡക്‌സ് പ്രകാരം 206.2 ബില്യൺ ഡോളറാണ് സുക്കർബർഗിന്റെ നിലവിലെ ആസ്തി.

ടെസ്ല സിഇഒ ഇലോൺ മസ്‌ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 256 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള മെൻ ലോ പാർക്കിൽ 13 ശതമാനം ഓഹരിയുടമയായ മാർക്ക് സുക്കർബർഗിന്റെ സമ്പത്ത് ഈ വർഷം ഇതുവരെ 78 ബില്യൺ ഡോളർ വർധിച്ചു. ഇത് ബ്ലൂംബെർഗ് സൂചിക ട്രാക്ക് ചെയ്യുന്ന 500 സമ്പന്നരിലെ ഏതൊരു അംഗത്തേക്കാളും കൂടുതലാണ്.

ഓഹരി വിപണിയിൽ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റിന്റെ ഓഹരികൾ കുതിച്ചു യരുന്നതും ഇതിന് സഹായകമായ ഘടകമായി വിലയിരുത്തപ്പെടുന്നു. 40 കാരനായ മെറ്റാ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുക്കർബർഗിന് ഈ വർഷത്തെ സാമ്പത്തിക സൂചികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചിരുന്നു.


Read Previous

പിണറായിയുടെ വാദങ്ങളെല്ലാം പൊളിയുന്നു; അഭിമുഖം മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും അറിവോടെ തന്നെ

Read Next

മഞ്ഞില്‍ നിന്ന് മണ്ണിലേക്ക് മടങ്ങി; തോമസ് ചെറിയാന് ജന്മനാടിന്റെ വീരോചിത യാത്രയയപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »