കേന്ദ്രമന്ത്രിസഭാവികസനം: രാംമാധവ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ പരിഗണനാപട്ടികയില്‍.


കേന്ദ്രമന്ത്രിസഭ വികസനത്തില്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടിക യില്‍ ഉള്ള മറ്റു പേരുകള്‍. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

രണ്ടാം കോവിഡ് തരംഗവും വാക്സിന്‍ വിതരണത്തിലും മറ്റു കൊവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്.

കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോ ഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഇതിലേ ക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്.

ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക യായിരിക്കും തയ്യാറാക്കുക. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാന മന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും എന്നാണ് അറിയാന്‍ കഴിയുന്നത്‌..


Read Previous

വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്‌സിനേഷന്‍ വേണമെന്ന്.

Read Next

പടിഞ്ഞാറൻ റിയാദിൽ ബസും, ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »