റിയാദ് : എം എഫ് സി ബ്രോസ്റ്റഡ് _ റിയാദ് ടാക്കീസിന്റെ സഹകരണത്തോടെ ഹരാജ് അൽ മദീന ഹൈപ്പർ മാർക്കറ്റിലെ എം എഫ് സി ഔട്ട് ലറ്റിൽ വെച്ച് നടത്തിയ വാശിയേറിയ ബ്രോസ്റ്റഡ് തീറ്റ മത്സരത്തിൽ മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് റാഫി ജേതാവായി , രണ്ടാം സ്ഥാനം ഈജിപ്ത് സ്വദേശി സൈദ് അലിക്കും , മൂന്നാം സ്ഥാനം പാക്കിസ്ഥാൻ സ്വദേശി ബുഹ്‌റാനും , നാലാം സ്ഥാനം തൂവൂർ സ്വദേശി സഫീറലിയും , അഞ്ചാം സ്ഥാനം ബംഗ്ലാദേശ് സ്വദേശി സീലു റഹ്മാനും കരസ്ഥമാക്കി .വിവിധ രാജ്യക്കാർ പങ്കെടുത്ത വാശിയേറിയ ബ്രോസ്റ്റഡ് തീറ്റ മത്സരത്തിൽ രജിസ്റ്റർ ചെയ്ത 200 പേരിൽ നിന്നും നറക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 16 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് ,

എം എഫ് സി മാനേജിങ്ങ് ഡയറക്ടർ സലാം ടി വി എസിന്റെ ആമുഖത്തോടെ നടന്ന സമ്മാനദാന ചടങ്ങിൽ റിയാദ് ടാക്കിസ് പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , അൽ മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായ റീജിയണൽ ഡയറക്ടർ സലീം വലിയ പറമ്പത്ത് , അഷറഫ് പൊയിൽ , ശിഹാബ് കൊടിയത്തൂർ , ഫാറൂഖ് കൊവ്വൽ , ഖാലിദ് വല്ലിയോട് , ശബ്നാൻ ടി വി എസ് , റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ , നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , ട്രഷറർ അനസ് വള്ളികുന്നം , കോഡിനേറ്റർ ഷൈജു പച്ച , മാധ്യമ പ്രതിനിധി സുലൈമാൻ വിഴിഞ്ഞം , അൻവർ യൂനുസ് , മുഹമ്മദ് നാദിർഷ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .റിജോഷ് കടലുണ്ടി , എൽദോ വയനാട് , സജീർ സമദ് എന്നിവർ മത്സരം നിയ്രന്തിച്ചു .
ഷമീർ കലിംങ്കൽ , ജംഷിർ കാലിക്കറ്റ് , ഷമീർ ബാബു , സാജിർ കാളികാവ് , സുൽഫി കൊച്ചു , സോണി ജോസഫ് , വിജയൻ കായംകുളം , അൻസാർ കൊടുവള്ളി , കബീർ പട്ടാമ്പി , ഷിജു ബഷീർ , ബാബു കണ്ണോത്ത് , രതീഷ് നാരായണൻ , സൈദ് , ബാദുഷ , ഷഫീഖ് വലിയ ,നസീർ അൽഹൈർ , ബാലഗോപാലൻ , റഫീഖ് എം ഡി , പ്രദീപ് കിച്ചു , മുഹമ്മദ് റിസ്വാൻ സലിം പുളിക്കൽ , സൈദ് അലി , റമീസ് , മനു മൂപ്പൻ , അനു അൻവർ , മൻസൂർ ചെമ്മല എന്നിവർ നേതൃത്വം നൽകി , ഉമറലി അകബർ , ഷബി മൻസൂർ എന്നിവർ അവതാരകരായിരുന്നു , ഫൈസൽ തമ്പലക്കോടൻ നന്ദി പറഞ്ഞു .