ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യ യിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. സൗദി അറേബ്യ യിലെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന ഉപദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

നിലവിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് (VFS) വഴിയുള്ള ഔട്ട്സോഴ്സ് സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ മുടക്കമില്ലാതെ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് ലഭ്യത പരിശോധിച്ചു യാത്ര ചെയ്യാവുന്നതാണെന്നും എംബസി വ്യക്തമാക്കി.
അടിയന്തര സഹായത്തിന് ഹെൽപ്പ്ലൈൻ നമ്പറുകൾ ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹച ര്യമുണ്ടായാൽ ബന്ധപ്പെടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ എംബസി പുറത്തുവിട്ടു:

റിയാദ് എംബസി:
ഫോൺ: 00-966-11-4884697
വാട്ട്സ്ആപ്പ്: 00-966-542126748
ടോൾ ഫ്രീ: 800 247 1234
ഇമെയിൽ: cw.riyadh@mea.gov.in
ജിദ്ദ കോൺസുലേറ്റ്:
ഫോൺ: 00966 126648660 / 00 966 12 2614093
വാട്ട്സ്ആപ്പ്: +966 536209704
മൊബൈൽ: +966 556122301
ടോൾ ഫ്രീ: 800 244 0003
ഇമെയിൽ: conscw.jeddah@mea.gov.in
മേഖലയിലെ സാഹചര്യം എംബസിയും കോൺസുലേറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ആവശ്യമായ അപ്ഡേറ്റുകൾ കൃത്യസമയത്ത് നൽകുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
