സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; മൻപ്രീത് സിങ് ഉള്‍പ്പെടെ 4 പേര്‍ക്ക് കീര്‍ത്തിചക്ര


ന്യൂഡൽഹി: ഇത്തവണത്തെ കീര്‍ത്തിചക്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്‌മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കീർത്തിചക്ര നൽകി ആദരിച്ചത്. മരണാനന്തര ബഹുമതിയായാണ് കേണൽ മൻപ്രീതിന് കീർത്തി ചക്ര നൽകുക.

17 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് കേണൽ മൻപ്രീത്. ഭീകരാക്രമണ സമയത്ത് രാഷ്ട്രീയ റൈഫിൾസ് 19ന്‍റെ ഭാഗമായിരുന്നു മൻപ്രീത് സിങ്. ആർആർലെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കേയാണ് ഭീകരാക്രമണത്തില്‍ മൻപ്രീത് സിങിന്‍റെ ജീവന്‍ നഷ്‌ടപ്പെടുന്നത്.

പഞ്ചാബിലെ ഭരോൻജിയാനിലാണ് കേണൽ മൻപ്രീതിൻ്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്‍റെ കുടുംബം. റൈഫിൾ മാൻ രവി കുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ നാല് സൈനികർക്കാണ് കീർത്തി ചക്ര ലഭിച്ചത്. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു. രാഷ്‌ട്ര പതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.


Read Previous

വിദേശത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍; നോര്‍ക്ക രജിസ്ട്രേഷന് തുടക്കമായി

Read Next

ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിനം റിയാദ് ഇന്ത്യന്‍ എംബസ്സി വര്‍ണ്ണാഭമായി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »