
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നിര്‍മ്മാണ യൂണിറ്റില്‍ ഈ വര്‍ഷം മുതല്‍ പാല്‍പ്പൊടി ഉത്പാദനം തുടങ്ങും. ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും കാരണം കര്‍ഷകര്‍ക്ക് പാല്‍ വില്‍ക്കാനോ ക്ഷീര സംഘങ്ങ ള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെത്തിച്ച് പൊടിയാക്കാനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുട ര്‍ന്നാ ണ് മലപ്പുറത്തെ പാല്‍പ്പൊടി പ്ലാന്റിന്റെ നിര്‍മ്മാണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച തെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
മലപ്പുറത്തെ മൂര്‍ക്കനാടാണ് 55 കോടിയുടെ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ഇതിനായി വിദേശത്തു നിന്ന് ആത്യാധുനിക യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ടെന്‍ഡറും ക്ഷണിച്ചു. ഉയര്‍ന്ന ഉത്പാദന മുള്ള സീസണില്‍ 1.50 ലക്ഷം ലിറ്റര്‍ പാല്‍ വരെ കേരളത്തില്‍ അധികം വരാറുണ്ട്. പ്രവാസികളുടെ മടങ്ങിവരവ് കേരളത്തിലെ പാലുത്പാദന വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് മില്‍മയുടെ വിലയിരുത്തല്‍.

മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കുന്നത് മലബാറിലാണ്. പ്രതിദിനം ശരാശരി 7,000,46 ലിറ്റര്‍ പാല്‍ സംഭ രിക്കുമ്പോള്‍ മലബാറിലെ പ്രതിദിന വില്പന 5,24,467 ലിറ്റര്‍ മാത്രമാണ്. അധികം വരുന്ന 1,75,579 ലിറ്റര്‍ പാല്‍ ഉത്പാദനം കുറവുള്ള എറണാകുളം തിരുവനന്തപുരം മേഖലകളിലേക്കയയ്ക്കും.