മന്ത്രി കെ രാധാകൃഷ്ണന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി സമര്‍പ്പിച്ചു


തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യ മന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി.

നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും നല്‍കും. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.

രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെര ഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേ ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും.


Read Previous

കിസ്‌വ മാറ്റ ചടങ്ങ് മുഹറം ഒന്നിന്; കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി, ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്.

Read Next

ഗൗരിയമ്മ പുറത്തുപോകാനുള്ള കാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; ആലപ്പുഴയില്‍ സുധാകരനെ പോലെ പരിഗണിച്ച മറ്റൊരാളില്ല; എച്ച് സലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular