മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകി; സിപിഎം പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി


ആലപ്പുഴ: പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍.

മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി 11 മണിയായിട്ടും തുടങ്ങാത്ത സാഹചര്യത്തിലാണ് പരിപാടി തുടങ്ങുംമുന്‍പേ അദ്ദേഹം ഇറങ്ങിപ്പോയത്.

സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സുധാകരന്‍ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.


Read Previous

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

Read Next

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും വാഗ്ദാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »