ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തി യത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്.
സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥ യോ അല്ലെന്ന് മിസ് യൂണിവേഴ്‌സ് വേദിയിലേക്കുള്ള തന്റെ യാത്രയിലൂടെ തെളിയി ച്ചിരിക്കുകയാണ് ലോജിന. ഈ യാത്രയില്‍ തന്നോടൊപ്പം നിന്ന എല്ലാവരോടും ഇന്‍ സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ അവര്‍ നന്ദി പറഞ്ഞു. നിരവധി ഫോളോവേഴ്‌സ് ലോജിനയ്ക്കുണ്ട്.
വിവേചനങ്ങളില്ലാത്ത പുതിയ ലോകം സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിക്കാമെന്നും ലോജിന പറയുന്നു. മോഡലിങ്ങിനോടുള്ള അഭിനിവേശമാണ് പ്രതിസന്ധികള്‍ മറികടന്ന് ലോജിനയെ ഈ വേദിയിലെത്തിച്ചത്. സമൂഹ മാധ്യമങ്ങളില്‍ അവരെ പ്രകീര്‍ത്തിച്ച് പല കമന്റുകളും എത്തി.
നമ്മള്‍ നേരിടുന്ന വിവേചനങ്ങളൊന്നും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിന് തടസ്സമാകില്ലെന്ന് തെളിയിച്ചതിന് നന്ദിയെന്നാണ് ലോജിനയുടെ ഒരു ആരാധകന്‍ പറഞ്ഞത്. 1990 ഏപ്രില്‍ 21 ന് ഈജിപ്തിലാണ് ലോജിന ജനിച്ചത്. മേക്കപ്പിലൂടെ വെള്ളപ്പാണ്ട് രോഗത്തിനെതിരെ ബോധവത്കരണം നടത്തിയാണ് ലോജിന ഫാഷന്‍ രംഗത്തിലേക്ക് ചുവട് വെച്ചത്.