വടക്കൻ ഇസ്രയേലില്‍ മിസൈൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു


ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യാമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്. 


Read Previous

ഉചിതമായ സ്ഥാനം നല്‍കും, ദേശീയ നേതൃത്വത്തിന്‍റെ ഇടപെടല്‍ ; പിസി ജോർജ് അയഞ്ഞു

Read Next

സുഹൃത്ത് വിളിച്ചിറക്കി കൊണ്ടുപോയി പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »