ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ (2026 മാർച്ച് 9): ഖത്തറിന് നേരെ ഇന്ന് ഉച്ചയോടെയുണ്ടായ വമ്പൻ മിസൈൽ-ഡ്രോൺ ആക്രമണ നീക്കം പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇറാനിൽ നിന്ന് വിക്ഷേപിച്ച 17 ബാലിസ്റ്റിക് മിസൈ ലുകളും 6 ഡ്രോണുകളും ഖത്തർ സായുധ സേന ആകാശത്ത് വെച്ച് തന്നെ തകർത്തു.
ഇന്ന് ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് ഖത്തർ പ്രതിരോധ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ആക്രമണശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കാൻ ഖത്തർ സായുധ സേന പൂർണ്ണ സജ്ജമാ ണെന്നും ഏത് ബാഹ്യ വെല്ലുവിളിയെയും നേരിടാനുള്ള ശേഷിയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങൾ ശാന്തരായിരിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണ മെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസി ക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
