ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സിംല: കൂറുമാറുന്ന എംഎല്‍എമാരെ കുടുക്കാന്‍ പുതിയ ബില്‍ അവതരിപ്പിച്ച് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതനുസരിച്ച് കൂറുമാറ്റത്തിലൂടെ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്ഷന് ലഭിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.
കൂറുമാറിയ എംഎല്‍എമാര്‍ക്ക് പെന്ഷന് നല്കരുതെനനാവശ്യപ്പെടുന്ന ബില്ല് കഴിഞ്ഞ ദിവസമാണ് സഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യനാക്കപ്പെട്ടാല്‍ നിയമ പ്രകാരം ആ വ്യക്തിക്ക് പെന്ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.
ബജറ്റ് അവതരണ വേളയില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍ നിന് വിട്ടു നിന്ന ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഈ വര്‍ഷം അയോഗ്യരാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഈ ആറ് എംഎല്‍എമാരും ബിജെപി സ്ഥാനാര്‍ത്ഥി ക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഈ ആറ് പേരും പിന്നീട് നടന്ന ഉപതിരഞ്ഞെ ടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ട് പേര് ഒഴികെ മറ്റെല്ലാവരും പരാജയപ്പെട്ടു.
