വാക്കുകളിടറി എം.എം. ഹസൻ; എന്‍റെ രാഷ്ട്രീയ ഗുരുനാഥൻ, ഇതുപോലൊരു ജനപ്രിയ നേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒരിടത്തും ഇല്ല


എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയ ഗുരുനാഥന്മാരെന്ന് വിശേഷിപ്പിക്കുന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് എം എം ഹസൻ. സമാനതകളില്ലാത്ത പ്രത്യേകതകളുള്ള ജനനേതാവായിരുന്നു ഉമ്മൻചാണ്ടി. ഇതുപോലൊരു ജനപ്രിയനായ നേതാവ് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒരിടത്തും ഇല്ല.

ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങാൻ കാരണക്കാരനായ നേതാവാണ് അദ്ദേഹം. ബാലജനഖ്യം കാലം മുതലേ എനിക്ക് ഉമ്മൻചാണ്ടിയെ അറിയാമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഖമാണ് അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായത്.

ജനങ്ങളോട്, പാവപ്പെട്ടവരോട് അദ്ദേഹത്തിനുള്ള ആത്മബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.അവസാന കാലത്ത് അദ്ദേഹത്തിനുണ്ടായ രോഗത്തിൽ ഞങ്ങളെല്ലാം പ്രയാസപ്പെട്ടിരുന്നു. രോഗകിടക്കയിൽ ആയിരുന്നപ്പോഴും ആംഗ്യങ്ങൾ കാണിച്ച് ഞങ്ങളോട് സംസാരിച്ചു.

അന്ത്യശ്വാസം വലിക്കുന്നത് വരെ രാഷ്ട്രീയവും ജനങ്ങളും ഈ നാടുമൊക്കൊയിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എത്ര വിശേഷണം നൽകിയാലും അതിനെല്ലാം അതീതനായുള്ള വ്യക്തിത്വവും മഹത്വവുമാണ് ഉമ്മൻചാണ്ടിക്കുള്ളതെന്നും ഹസന്‍ വ്യക്തമാക്കി.


Read Previous

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

Read Next

ജനഹൃദയങ്ങളിൽ സ്വാധീനം; ഉമ്മൻ ചാണ്ടിയുടെ സവിശേഷതകൾ കാലത്തെ അതിജീവിക്കും’- പിണറായി വിജയൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »