Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു


ധാക്ക: ബംഗ്ലദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ അജ്ഞാതര്‍ തീവെച്ചു കൊലപ്പെടുത്തി. കുമില്ല ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ചഞ്ചല്‍ ചന്ദ്ര ഭൗമിക് (23) ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നര്‍സിംഗ്ഡിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഒരു ഗാരേജിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചഞ്ചല്‍ ചന്ദ്രയ്ക്ക് നേരെ ആക്രമണം ഉണ്ടാകു ന്നത്. ഗാരേജിന്റെ മുകളിലും ഷട്ടറിലുമെല്ലാം പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീ കൊളുത്തുകയായി രുന്നു. തീപടര്‍ന്നതോടെ, ഉള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ചഞ്ചല്‍ ചന്ദ്ര പുക ശ്വസിച്ചും പൊള്ള ലേറ്റുമാണ് മരിച്ചത്.

ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ചഞ്ചല്‍ ചന്ദ്ര, ജോലിയുമായി ബന്ധപ്പെട്ട് നര്‍സിംഗ്ഡിയില്‍ താമസിക്കുക യായിരുന്നു. ഖനാബാരി മോസ്‌ക് മാര്‍ക്കറ്റ് ഏരിയയിലെ ഗാരേജില്‍ കുറേക്കാലമായി ചഞ്ചല്‍ ചന്ദ്ര ജോലി ചെയ്തു വരികയായിരുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് ചഞ്ചല്‍ ചന്ദ്രയുടെ കുടുംബം ആരോപിച്ചു. ഉത്തരവാദി കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തു നിന്നും തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


Read Previous

റിയാദ് സലഫി മദ്രസ ‘മെഹ്ഫിൽ 2K-26’ ജനുവരി 30 വെള്ളിയാഴ്ച നടക്കും

Read Next

നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്…’; കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »