ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രവര്‍ത്തകരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കു ന്നതിനും, മുഴുവന്‍ അംഗങ്ങളുടെയും വിവര ശേഖരണം നടത്തി പ്രവര്‍ത്തനങ്ങളും പ്രൊജക്ടുകളും ഡിജിറ്റലായി നവീകരിക്കുന്നതിനും, അതോടൊപ്പം പ്രവര്‍ത്തകരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കു കയും തൊഴിലവസരങ്ങളെയും തൊഴിലാന്വേഷകരെയും പരസ്പരം ബന്ധിപ്പിക്കാനുമായി കെ.എം.സി. സി കണക്ട് എന്ന പേരില്‍ തയ്യാറാക്കിയ പുതിയ മൊബൈല്‍ ആപ്പ് ഇ.എല്‍.എം. കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് ഹെഡ് മുഹമ്മദ് ഷഫീഖ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ആപ്പിന്റെ വിവിധ ഫീച്ചറുകളെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് റിയാദ് കെ.എം.സി.സി കോഴി ക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ പൂനൂര് വിശദീകരിച്ചു. ചടങ്ങില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമത്ത്, ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഓര്‍ഗനൈസിംഗ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ട്രഷറര്‍ റാഷിദ് ദയ, വര്‍ക്കിംഗ് പ്രസിഡണ്ട് റഷീദ് പടിയങ്ങല്‍ എന്നിവരും പങ്കെടുത്തു.
