ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സൗദി: മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച അപകടത്തിൽ ആറംഗ കുടുംബത്തിന് ദാരുണാന്ത്യം. ഹുഫൂഫിലെ അൽനാഥൽ ഡിസ്ട്രിക്ടിലെ വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് ചാർജർ പൊട്ടിത്തെറിച്ചത്. സമീപത്ത് കിടന്ന് സോഫക്ക് തീപിടിക്കുകയും സോഫയിൽ നിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് ആറു പേരും മരിച്ചത്.
അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര പുത്രന്‍ ഹസന്‍ അലി അല്‍ജിബ്‌റാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച യുവതി യുടെ വിവാഹ നിശ്ചയം ദുരന്തത്തിന് രണ്ടു ദിവസം മുൻപാണ് നടന്നത്. ആറുപേരുടെയും മൃതദേഹം ഹുഫൂഫ് അല്‍ഖുദൂദ് കബര്‍സ്ഥാനിൽ മറവു ചെയ്തു.