Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മോദാനിയുടെ എഫ്.ഡി.ഐ നയം: ഭയം, വഞ്ചന, ഭീഷണി’; ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വ്യവസായി ഗൗതം അദാനിയേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. ഭയവും വഞ്ചനയും ഭീഷണിയും നിറഞ്ഞതാണ് നരേന്ദ്ര മോഡിയുടേയും അദാനിയുടേയും വിദേശ നയമെന്ന് എക്‌സ് പോസ്റ്റില്‍ അദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വ്യവസായികള്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നുവെന്നും അദേഹം ചോദിച്ചു.

‘മോദാനിയുടെ എഫ്.ഡി.ഐ നയം; ഭയം, വഞ്ചന, ഭീഷണി എന്നിങ്ങനെയാണ്. ഇങ്ങ നെയാണോ സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കപ്പെടുക? ഇന്ത്യന്‍ വ്യവസായികള്‍ വിദേശത്തേക്ക് താമസം മാറ്റാനും നിക്ഷേപ അവസരങ്ങള്‍ തേടാനും നിര്‍ബന്ധിത രാകുന്ന തില്‍ അതിശയിക്കാനുണ്ടോ?’- ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

എന്‍ഡിടിവി ഓഫീസുകളിലും സ്ഥാപകന്‍ പ്രണയ് റോയിയുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തുന്നു. ഫലം – അദാനി ഗ്രൂപ്പിന് ഇപ്പോള്‍ എന്‍ഡിടിവിയില്‍ 64.71 ശതമാനം ഓഹരിയുണ്ട്. എസിസി, അംബുജ സിമന്റ് ഓഫീസുകളില്‍ സിസിഐ സംഘം റെയ്ഡ് നടത്തി. ഫലം – അംബുജ സിമന്റ്സ് ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പ് രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി ഉയര്‍ന്നു.

മുംബൈ വിമാനത്താവളത്തിലെ ജിവികെ ഗ്രൂപ്പ് ഓഫീസുകളില്‍ ഇ.ഡി റെയ്ഡ് നടത്തി. ഫലം – ജിവികെ എയര്‍പോര്‍ട്ട് ഡെവലപ്പര്‍മാരില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡി ങ്്സിന് ഏകദേശം 98 ശതമാനം ഓഹരിയുണ്ട്. നോയിഡയിലെ ക്വിന്റ് ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഫലം: ക്വിന്റില്യണ്‍ ബിസിനസ് മീഡിയയുടെ 49 ശതമാനം ഓഹരി അദാനി 48 കോടിക്ക് സ്വന്തമാക്കി’, ഇത്തരത്തില്‍ അദാനി ഗ്രൂപ്പ് നേട്ടം കൊയ്ത 100 കാര്യങ്ങള്‍ ജയറാം രമേശ് പോസ്റ്റില്‍ പങ്കുവെച്ചു.

സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിന്‍ഡന്‍ബര്‍ഗി ന്റെ പുതിയ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ മാധുരിക്കും ഭര്‍ത്താവിനും ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Read Previous

കാഫിര്‍’ പോസ്റ്റ് ആദ്യം എത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പില്‍, പോരാളി ഷാജിക്ക് പിന്നില്‍ വഹാബെന്ന് പൊലീസ്

Read Next

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്; രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »