Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എട്ട് തവണ മോഡി ട്രംപിനെ വിളിച്ചു’; വ്യാപാര കരാര്‍ പൊളിഞ്ഞതില്‍ അമേരിക്കയുടെ വാദം തള്ളി ഇന്ത്യ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിക്കാ ത്തതാണ് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമാകാതെ പോയതെന്ന അമേരിക്കയുടെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം.നരേന്ദ്ര മോഡി 2025 ല്‍ എട്ട് തവണ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംസാ രിച്ചിരുന്നു. യു.എസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നിക്കിന്റെ പ്രതികരണം ഏത് സാഹചര്യത്തി ലാണെന്ന് വ്യക്തമല്ലെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വാണിജ്യ കരാര്‍ സാധ്യമാകും എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ എത്തിയിരുന്നു. ‘പരസ്പര പ്രയോജനകരമായ’ കരാറിന് ഇപ്പോഴും സാഹചര്യം ഉണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. അതേസമയം റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിരീക്ഷിച്ച് വരികയാണ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ഊര്‍ജ സ്രോതസുകളെ സംബന്ധിച്ച ഇന്ത്യയുടെ സമീപനം വ്യക്തമാണ്. ആഗോള വിപണിയിലെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഇന്ധനം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദി ത്തമാണ്. ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്’- ജയ്സ്വാള്‍ നിലപാട് വ്യക്തമാക്കി.


Read Previous

പുകയുന്ന പ്രതിഷേധം: ഇറാന്‍ പ്രക്ഷോഭത്തിനിടെ ഖൊമേനിയുടെ ചിത്രം ഉപയോഗിച്ച് സിഗററ്റ് പുകച്ച് സ്ത്രീകള്‍

Read Next

മോഡി ട്രംപിനെ നേരിട്ട് വിളിച്ചില്ല’; അതാണ് വ്യാപാരക്കരാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് യു.എസ് വാണിജ്യ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »