Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീയായ ഇന്ദിരക്കുണ്ടായിരുന്ന ധൈര്യം മോഡിക്കില്ല; അവര്‍ അമേരിക്കയെ ഭയപ്പെട്ടില്ല’: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍


പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.മോഡി ഭീരുവാണെന്നും ഒരു സ്ത്രീയായ ഇന്ദിരാ ഗാന്ധിക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. നളന്ദയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അദേഹത്തിന്റെ വിമര്‍ശനം.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ കാലത്ത് ഇന്ദിര അമേരിക്കയെ ഭയപ്പെടുകയോ അവര്‍ക്ക് മുന്നില്‍ മുട്ടു മടക്കുകയോ ചെയ്തില്ല. എന്നാല്‍ മോഡിക്ക് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ധൈര്യവും കാഴ്ചപ്പാടുമില്ല.

1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ വേളയില്‍ അമേരിക്ക അവരുടെ വിമാനവാഹിനി കപ്പലിനെയും അവരുടെ ഏഴാം കപ്പല്‍പ്പടയേയും അയച്ചു. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. ‘നിങ്ങളുടെ നാവിക സേനയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്തോളൂ. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ ചെയ്യും’ എന്നായിരുന്നു ഇന്ദിരയുടെ മറുപടിയെന്നും രാഹുല്‍ വ്യക്തമാക്കി.

മോഡിക്ക് ധൈര്യമുണ്ടെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് ബിഹാറിലെ ഏതെങ്കിലും യോഗത്തില്‍ പറയാന്‍ അദേഹത്തെ വെല്ലുവിളിക്കുന്നതായും രാഹുല്‍ പറഞ്ഞു.


Read Previous

സൗദി ബജറ്റ്: 8,850 കോടി (88.5 ബില്യണ്‍) റിയാല്‍ കമ്മി.

Read Next

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »