Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചടുല ‘ടെലഫോണ്‍ നയതന്ത്ര’വുമായി മോദി; താരിഖിനെ ആദ്യം വിളിച്ച ഭരണാധികാരി; ബംഗ്ലാദേശുമായുള്ള ബന്ധം സുപ്രധാന വഴിത്തിരിവിലേക്ക്


ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ചരിത്ര ജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി)യുടെ ചെയര്‍മാന്‍ താരിഖ് റഹ്മാനെ ആദ്യം അഭിനന്ദിച്ച ലോകനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ച മോദി, ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

ബംഗ്ലാദേശ് ജനതയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിച്ചതായി മോദി വ്യക്തമാക്കി. അയല്‍രാജ്യങ്ങളായ ഇന്ത്യയും ബംഗ്ലാദേശും ചരിത്രപരമായും സാംസ്‌കാരികപരമായും ബന്ധപ്പെട്ടു കിടക്കുന്നു. സമാധാനം, വികസനം, ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ അഭിവൃദ്ധി എന്നിവയില്‍ ഇന്ത്യ തുടര്‍ന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും മോദി അറിയിച്ചു.

മോദിയുടെ ഫോണ്‍കോളിന് നന്ദി അറിയിച്ച താരിഖ് റഹ്മാന്‍, ഇന്ത്യയുമായി സമവായ നയതന്ത്ര ബന്ധം തുടരുമെന്നും അറിയിച്ചു. മോദി നടത്തിയ ടെലഫോണ്‍ കോള്‍ ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ സുപ്ര ധാന നീക്കമാണെന്ന് താരിഖ് റഹ്മാന്റെ ഉപദേശകനും പുതിയ സര്‍ക്കാരില്‍ പ്രമുഖ മന്ത്രിയുമായേക്കു മെന്ന് കരുതുന്ന ഹുമയൂണ്‍ കബീര്‍ അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിൽ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചിട്ടുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരത്തിനു പകരം ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞ നടക്കുന്ന ഫെബ്രുവരി 17 നെ ‘ബംഗ്ലാദേശിന്റെ ചരിത്ര ദിനമായി’ ബിഎൻപി വിശേഷിപ്പിച്ചു.


Read Previous

കേരളത്തിൽ നിയമലംഘനങ്ങളുടെ പെരുമഴ: പ്രതിദിനം 27,000 കേസുകൾ; രാജ്യത്ത് രണ്ടാം സ്ഥാനത്ത്

Read Next

വ്ളോഗർ ചിന്നു പാപ്പുവിന്റെ മരണം; പിന്നാലെ ആൺ സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »