Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദി-ട്രംപ് കൂടിക്കാഴ്ച: “ഇന്ത്യക്ക് നൽകുന്ന സൈനിക സഹായം വർധിപ്പിക്കും”; മോദിയുമായുള്ള സൗഹൃദം തുടരുമെന്ന് ട്രംപ്


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മി ലുള്ള കൂടിക്കാഴ്ച പൂർത്തിയായി. വൈറ്റ് ഹൗസിൽ നടന്ന ഇരുവരുടെയും കൂടി ക്കാഴ്ച രാജ്യം ഉറ്റുനോക്കുന്ന ഒന്നായിരുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്നും ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉണ്ടാക്കുമെന്നും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഭീകരവാദത്തിലും അനധികൃത കുടിയേറ്റത്തിലും നേതാക്കൾ നിലപാട് വ്യക്തമാക്കി.

ട്രംപിൻ്റെ രണ്ടാമൂഴത്തിൽ വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവായി രുന്നു നരേന്ദ്ര മോദി. രാജ്യം ഉറ്റുനോക്കിയ കൂടിക്കാഴ്ചയിൽ നേതാക്കൾ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധവും അനധികൃത കുടിയേറ്റവും ഭീകരവാദം ഉൾപ്പടെയുളള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്ക് നിഷ്പക്ഷമായ ഒരു നിലപാടില്ലെന്നും ഈ കാലഘട്ടം യുദ്ധത്തിൻ്റേ തല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ എപ്പോഴും സമാധാനത്തിനൊപ്പമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്നും മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മോദിയുമായി സൗഹൃദം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയപ്പോൾ ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും വാർത്ത സമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. അനധികൃത കുടിയേറ്റത്തിലും ഇന്ത്യ-അമേരിക്കയോട് സമാനമായ നിലപാടാണ് വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം ഒരു ആഗോള പ്രശ്നമാണ്. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ലെന്നുമായിരുന്നു വാർത്ത സമ്മേളനത്തിലെ മോദിയുടെ പ്രതികരണം.

ഭീകരവാദം സംബന്ധിച്ച വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും നിലപാട് നേതാക്കൾ വ്യക്തമാക്കി. മുൻ ബൈഡൻ ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടായിരുന്നി ല്ലെന്നും എന്നാൽ വരും വർഷങ്ങളിൽ ഈ വിഷയത്തിലുൾപ്പടെ സഹകരണം ഉറപ്പാ ക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിന് മുന്നോടിയെന്നോണം അമേരിക്കൻ ജയിലിലുള്ള മുബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുമെന്നും ട്രംപ് ഉറപ്പുനൽകി. വർഷങ്ങളായി ഇയാൾളെ വിട്ട് നൽകാനായി അമേരിക്കയോട് ആവശ്യപ്പെടുകയായിരുന്നു ഇന്ത്യ.

അതേസമയം കൂടിക്കാഴ്ചയിൽ നികുതി വിഷയത്തിൽ ധാരണയായില്ലെന്നാണ് റിപ്പോർട്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യയുൾ പ്പടെയുള്ള രാജ്യങ്ങൾക്ക് അധിക ബാധ്യത നൽകുന്ന നികുതി നയം ട്രംപ് പ്രഖ്യാപി ച്ചിരുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.


Read Previous

അബ്ശിർ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങളുമായി സൗദി; പ്രവാസികൾക്ക് ഡിജിറ്റൽ ഐഡി കാണാം, പാസ്‌പോർട്ട് പുതുക്കാം

Read Next

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറും; നടപടി വേഗത്തിലാക്കി ഡൊണാൾഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »