ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ (MBS) നയതന്ത്ര ചർച്ചകൾ ശക്തമാക്കി. വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡ്സ് എന്നിവരുമായി അദ്ദേഹം ഫോണിലൂടെ വിശദമായ ചർച്ചകൾ നടത്തി.
തുർക്കിയ്ക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. തുർക്കിയുടെ സുരക്ഷയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾ ക്കും സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉർദുഗാനെ അറിയി ച്ചു. നിലവിലെ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഇരുനേതാക്കളും പങ്കുവെച്ചു.
സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികൾക്കെതിരെ ബ്രിട്ടൻ ശക്തമായ പിന്തുണ അറിയിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. സൈപ്രസ് പ്രസിഡന്റുമായി നടത്തിയ ചർച്ചയിലും മേഖലയിലെ സുരക്ഷാ ഭീഷണികളെ കൂട്ടായി നേരിടാൻ തീരുമാനമായി.
