ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: അറബ് ലോകത്തെ ശക്തനായ നേതാവായി മാറുകയാണ് സൗദി അറേബ്യ യുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സല്‍മാന്‍ രാജാവ് അനാരോഗ്യം കാരണം വിട്ടുനില്‍ക്കുന്ന വേളയില്‍ രാജ്യത്തിന്റെ സുപ്രധാന യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നത് ബിന്‍ സല്‍മാന്‍ ആണ്. അദ്ദേഹം ഇസ്രായേലിനെതിരെ നടത്തിയ പ്രസ്താവനയാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത.
ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇസ്രായേലിനെതിരെ സംസാരിക്കുന്നവര്‍ക്ക് സ്വീകാര്യത കൂടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍, ഹിസ്ബുല്ല, ഹൂത്തി തുടങ്ങി ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുവരവെയാണ് ബിന്‍ സല്‍മാന്‍ സ്വരം കടുപ്പിച്ചിരിക്കുന്നത്.
സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചകളിലായിരുന്നു ഇസ്രായേല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രണം ഇസ്രായേലിന്റെ എല്ലാ ലക്ഷ്യങ്ങളെയും തകിടം മറിച്ചു. ഇസ്രായേലും സൗദി അറേബ്യയും നടത്തിവന്ന ചര്‍ച്ച ഇതോടെ നിലച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലും മറ്റു മേഖലയിലും ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാനും കാരണമായി.
മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്തുന്നതായിരുന്നു സമീപകാലം വരെയുള്ള കാഴ്ച. ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചു. തൊട്ടുപിന്നാലെയായിരുന്നു സൗദിയുമായുള്ള ചര്‍ച്ച.
സൗദിയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഇസ്രായേലിന് വലിയ നേട്ടമാകുമായി രുന്നു. ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടങ്ങിയതോടെ ചിത്രം മാറി. ഷിയാ ആഭിമുഖ്യ മുള്ള രാജ്യങ്ങളും സംഘങ്ങളും ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചു. ഇസ്രായേ ലുമായി അടുക്കുന്ന ചര്‍ച്ചകള്‍ നടന്നുവരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായി രുന്നു. സൗദി കിരീടവകാശി നയം വെക്തമാക്കി നയതന്ത്രബന്ധം ഉള്‍പ്പടെയുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകണമെങ്കില്‍ ഉപാധികള്‍ വച്ചിരിക്കുകയാണ്. ഈ ഉപാധികള്‍ അംഗികരിച്ചാലെ ചര്‍ച്ചക്ക് പോലും സാധ്യതയുള്ളൂ എന്ന് വെക്തമാക്കിയിരിക്കുക യാണ്.
സ്വതന്ത്ര പലസ്തീന്‍ രാജ്യം നിലവില്‍ വരണം, ജറുസലേം തലസ്ഥാനമാകണം എന്നീ രണ്ട് കാര്യങ്ങളാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശൂറാ കൗണ്‍സിലില്‍ പറഞ്ഞതത്രെ. ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കൂ എന്നാണ് രാജകുമാരന്‍ വ്യക്തമാക്കിയത്. സൗദി രാജാവിന്റെ അഭാവത്തില്‍ ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു ബിന്‍ സല്‍മാന്‍.
അതേസമയം, ഒമാനും ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചു. ഇറ്റലിയില്‍ നടക്കുന്ന ബീച്ച് ക്ലബ് വേള്‍ഡ് കപ്പില്‍ നിന്ന് ഒമാന്‍ പിന്മാറി. ഇസ്രായേലിന് മല്‍സരിക്കാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഒമാന്റെ നടപടി എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായി ഒരുവേദിയിലും ഒത്തുപോകേണ്ട തില്ല എന്നാണ് ഒമാന്റെ നിലപാട്. അടുത്താഴ്ച യുഎഇ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ സംഭവങ്ങള്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.