ഗ്ലോബൽ ഇനീഷേറ്റീവിസ് നടപ്പാക്കിയത് 220 കോടി ദിർഹത്തിൻറെ പദ്ധതികൾ; എം.എ. യൂസഫലി ഉൾപ്പടെയുള്ളവർക്ക് മുഹമ്മദ് ഫിലാന്ത്രോപ്പി മെഡൽ


ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 118 രാജ്യങ്ങളിൽ 220 കോടി ദിർഹത്തിന്‍റെ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കി.15 കോടിയോളം ജനങ്ങൾക്ക് ഇവയുടെ പ്രയോജനം ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കിയ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷേറ്റീവിസിന്‍റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങൾ, യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എംബിആർജിഐ വൈസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യ ത്തിലാണ് പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കിയത്. മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷേറ്റീവിസി ന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ജീവകാരുണ്യ പ്രവർത്തകരെ ചടങ്ങിൽ ദുബായ് ഭരണാധി കാരി പ്രത്യേകം പ്രശംസിച്ചു.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ദർശനങ്ങൾ ഉയർത്തിപിടിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകർ നൽകുന്ന പിന്തുണ പ്രശംസനീയമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി നടപ്പാക്കിയ മദേഴ്സ് എൻഡോവ്മെന്‍റ് ക്യാംപെയ്ൻ, 1 ബില്യൺ മീൽസ് എൻഡോവ്മെന്‍റ് ക്യാംപെയ്ൻ എന്നിവ പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇക്കാലയളവിൽ തറക്കല്ലിട്ട ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റൽ യുഎഇയുടെ മെഡിക്കൽ രംഗത്ത് വലിയ നേട്ടമാകുമെന്നും അർഹരായവർക്ക് പിന്തുണയേകുന്ന 30 ലേറെ പദ്ധതികൾ 2024ൽ നടപ്പാക്കാനായത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അദേഹം പറഞ്ഞു. 2023നേക്കാൾ 400 മില്യൺ ദിർഹത്തിന്‍റെ അധിക സഹായം നൽകാനായെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഫാദേഴ്സ് എൻഡോവ്മെന്‍റ് പദ്ധതിക്ക് പിന്തുണ നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഉൾപ്പ ടെയുള്ളവർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി ഷെയ്ഖ് മുഹമ്മദ് സമ്മാനിച്ചു


Read Previous

പെരുന്നാൾപുലരി’ കവർ പ്രകാശനം ചെയ്തു

Read Next

മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്‌മായിലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »