സോഷ്യൽ മീഡിയയയിൽ കൈയടിനേടി മോഹൻലാലും പൃഥ്വിരാജും ചോദ്യങ്ങൾക്ക് മാസ് റിപ്ലെെ നൽകി താരങ്ങൾ


ഇനി വെറും നാല് ദിവസം മാത്രമെ എമ്പുരാൻ റിലീസിന് അവശേഷിക്കുന്നുള്ളു. 27-ാം തീയതിയാണ് ആഗോളതലത്തിൽ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് പ്രദർശനത്തിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ കെെയടി വാരിക്കൂട്ടുകയാണ് മോഹൻലാലും പൃഥ്വിരാജും. ഇരുവരും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മാസ് മറുപടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

എമ്പുരാൻ എന്ന സിനിമയ്ക്ക് തെലുങ്കിൽ എന്തിനാണ് ഇത്ര ഹെെപ്പെന്ന് ചോദ്യത്തിനാണ് താരങ്ങളുടെ വെെറൽ മറുപടി. ആന്ധ്ര- തെലങ്കാനയിൽ എമ്പുരാൻ വിതരണം ചെയ്യുന്ന നിർമാതാവ് ദിൽരാജുവിനോടാണ് ഒരു മലയാള സിനിമയ്ക്ക് ഇത്ര ഹെപ്പ് വേണോ എന്ന ചോദ്യം ഉയർന്നത്.

‘മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം, തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം’- പൃഥ്വിരാജ് പറഞ്ഞു.

‘എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇൻഡസ്ട്രി’,- എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. വലിയ കൈയടികളോടയാണ് ഇരുവരുടെയും മറുപടികളെ കാണികൾ സ്വീകരിച്ചത്.


Read Previous

കേരളത്തില്‍ പരക്കെ വേനല്‍ മഴ, ആലപ്പുഴയില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

Read Next

കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും സംസ്ഥാനത്ത് നടത്തുന്നത് പുതിയ പരീക്ഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »