Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ… വമ്പൻ താരനിര! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ പുതിയ ടീസർ പുറത്ത്


തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. വിഷ്‌ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന കണ്ണപ്പയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍കുമാര്‍, ശരത് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വിവിധ ഭാഷകളിലായി റിലീസ് ചെയ്‌ത കണ്ണപ്പയുടെ പുതിയ ടീസര്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ടീസറില്‍ മോഹന്‍ലാലിനെയും പ്രഭാസിനെയും അക്ഷയ്‌കുമാറിനെയും കാണാം. പാര്‍വതിയുടെ കഥാപാത്രമാണ് കാജല്‍ അവതരിപ്പിക്കുന്നത്. ശിവനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. കിരാത എന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

മുകേഷ് കുമാര്‍ സിങ് സംവിധാനംചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ കണ്ണപ്പ മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രില്‍ 25 ന് ആഗോള റിലീസായെത്തും. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുഗുവിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുഗു ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിർമിക്കുന്നത്.യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.സംവിധായകൻ മുകേഷ് കുമാര്‍ സിങ്‌, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.


Read Previous

ഇഫ്‌താറിന് തീൻമേശയിൽ നിറയട്ടെ വ്യത്യസ്‌ത രുചി; റമദാനിൽ വെറൈറ്റി റെസിപ്പി ട്രൈ ചെയ്യാം

Read Next

ഒരു നേതാവിനെയും തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടില്ല; നിലപാട് വ്യക്തമാക്കി രാഹുൽ; ശശി തരൂരിനോടുള്ള അനിഷ്ടം വെക്തമാക്കി ഖാർഗെ, മോദി സ്തുതി ഇനി വെച്ചുപൊറുപ്പിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »