Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖലീഫയിൽ പൃഥ്വിരാജിന്റെ മുത്തച്ഛനായി മോഹൻലാൽ, രണ്ടാംഭാഗത്തിൽ നായകനും , പ്രഖ്യാപിച്ച് സൂപ്പർ‌താരം


പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തച്ഛൻ വേഷം ആണ്. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. . ഇതിനൊപ്പം ഖലീഫയ്ക്ക് രണ്ടാംഭാഗമുണ്ടാകുമെന്നും അതിൽ നായകൻ മമ്പറയ്ക്കൽ അഹമ്മദ് അലിയായിരിക്കുമെന്ന സൂചനയും മോഹൻലാൽ നൽകുന്നുണ്ട്.

മമ്മൂട്ടിയേയും മോഹൻലാലിനേയും ഈ വേഷത്തിലേക്ക് പരിഗണിച്ചതാണ്. വൈശാഖിന്റെ ബ്ളോക് ബസ്റ്ററുകളായ പോക്കിരിരാജയിൽ മമ്മൂട്ടിയും പുലിമുരുകനിൽ മോഹൻലാലും ആയിരുന്നു നായകന്മാർ. ഓണം റിലീസാണ് ഖലീഫ. പൃഥ്വിരാജ് ആമിർ അലി എന്ന സ്വർണകച്ചവടക്കാരനായി എത്തുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ലണ്ടനിൽ പൂർത്തിയായി. 15 വർഷത്തിനുശേഷം വൈശാഖും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രം കൂടി ആണ് ഖലീഫ. മോൺസ്റ്ററിനുശേഷം മോഹൻലാൽ വീണ്ടും വൈശാഖ് സിനിമയുടെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജിനു എബ്രഹാം രചന നിർവഹിക്കുന്നു. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ജോമോൻ ടി ജോൺ, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ. യാനിക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി.


Read Previous

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

Read Next

പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും, പിന്നാലെ കൊലപാതകം, ഇരയായത് മുപ്പതോളം പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »