മോഹൻലാലിൻറെ മാസ് എൻട്രി! തിയേറ്ററുകളെ ഇളക്കി മറിച്ച് ‘എമ്പുരാൻ’ റിലീസ്; ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രേക്ഷക പ്രതികരണങ്ങൾ


ആരാധകരെ ആവേശം കൊള്ളിച്ച് ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്‍ ആഗോളതലത്തില്‍ തിയേറ്ററുകളി ലെത്തി. സിനിമാ പ്രേമികളുടെ ആറുവര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ വിരാമമായത്. പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കേരളത്തില്‍ മാത്രം 746 സ്ക്രീനുകളില്‍ 4500 ഷോകളാണ് ദിവസവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വമ്പന്‍ ട്വിസ്‌റ്റോടു കൂടിയാണ് സിനിമയുടെ ആദ്യ പകുതി അവസാനി ച്ചത്. സിനിമ അവസാനിക്കുമ്പോള്‍ എമ്പുരാന്‍ ബോക്‌സ് ഓഫീസ് തൂക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മോഹന്‍ലാലിന്‍റെ മാസ് എന്‍ട്രി തന്നെയാണ് പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നതെന്നാണ് അഭിപ്രായം. മുരളി ഗോപിയുടെ വെടിക്കെട്ട് ഡയലോഗുകളും തിയേറ്റുകളെ ഇളക്കി മറിക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ ഇന്ട്രോയെ കുറിച്ച് തന്നെയാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിന്‍റെ സംവിധാന മികവ് മലയാള സിനിമയുടെ നിലവാരം തന്നെ ഉയര്‍ത്തിരിക്കുകയാണ്. ഹൈ ക്വാളിറ്റി വിഷ്വല്‍സാണ് പടം നല്‍കുന്നതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ലൂസിഫര്‍ എന്ന 2019 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ സീക്വലായി തന്നെയാണ് എമ്പുരാന്‍ പുരോഗമിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയത്തില്‍ ബിമല്‍ നായര്‍ ഇല്ലാതായതിനെ തുടര്‍ന്ന് ജെതിന്‍ രാം ദാസിന്‍റെ ഭരണമാണ്  നടക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഞ്ച് കൊല്ലം പിന്നിടുന്ന ജെതിന്‍ എന്നാല്‍ പിതാവിന്‍റെ വഴിയില്‍ നിന്നും ഒരു മാറ്റം നടത്താന്‍ ഒരുങ്ങുന്നു. സഹോദരി പ്രിയദര്‍ശനിക്ക് അടക്കം ഇതിനോട് എതിര്‍പ്പുണ്ട്. ജെതിനെ വാഴിച്ച ശേഷം കേരളം വിട്ട സ്റ്റീഫന്‍ നെടുമ്പള്ളി തിരിച്ചെത്തണം എന്ന് അവര്‍ എല്ലാവരും ആഗ്രഹിക്കുന്നു. 

എന്നാല്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാല്‍ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി ആഗോളതലത്തില്‍ എന്ത് ചെയ്യുന്നു എന്നതും മറ്റൊരു തലത്തില്‍ അഖ്യാനം ചെയ്യപ്പെടുന്നുണ്ട്. 

ഇത്തരത്തില്‍ ലൂസിഫറില്‍ കണ്ട രീതിയില്‍ തന്നെ കഥാപാത്ര ബാഹുല്യവും, ലെയറുകളും ഉള്ള ഒരു മുരളി ഗോപി തിരക്കഥയ്ക്ക് മുകളില്‍ തന്നെ പൃഥ്വിരാജ് തന്‍റെ മേയ്ക്കിംഗ് ക്രാഫ്റ്റ് കാണിക്കുന്നത്. നേരത്തെ പ്രമോഷനില്‍ പറഞ്ഞ വാക്കുകള്‍ വെറും വാക്ക് അല്ലെന്ന് തെളിയിക്കുന്ന രീതിയില്‍ പല സീനുകളിലും ചിത്രത്തിന്‍റെ ബജറ്റിനോട് നീതി പുലര്‍ത്തുന്ന ‘റിച്ചിനസ്’ കാണാന്‍ കഴിയും. പ്രത്യേകിച്ച് മോഹന്‍ലാലിന്‍റെ ഇന്‍ട്രോ രംഗത്തില്‍ അടക്കം. 

രണ്ടാം പകുതിയുടെ വീര്യം കൂട്ടാന്‍ എന്ന നിലയിലുള്ള ഒരു രംഗ സജ്ജീകരണമാണ് ചിത്രത്തിന്‍റെ ആദ്യപകുതിയെന്ന് പറയാം. അതേ സമയം കഥാപാത്രങ്ങളെ കൂടുതല്‍ പരിചയപ്പെടുത്തി കഥയിലേക്ക് എത്തുന്ന രീതിയും സംവിധായകന്‍ എമ്പുരാനിലും ഉപേക്ഷിക്കുന്നില്ല. 

മോഹന്‍ലാല്‍ ഷോ എന്ന് പറയാവുന്ന മാസ് രംഗങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്. അതില്‍ പ്രത്യേകിച്ച് ഇടവേളയ്ക്ക് ശേഷം നെടുമ്പള്ളി കാട്ടില്‍ നടക്കുന്ന രംഗം ശരിക്കും ഗംഭീരമാണ്. ഒപ്പം തന്നെ മോഹന്‍ലാല്‍ ഇല്ലാത്ത  മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രംഗവും വന്‍ കൈയ്യടിയാണ് തീയറ്ററില്‍ ഉണ്ടാക്കുന്നത്. പതിവ് രീതിയില്‍ നായകന്‍റെ സ്ക്രീന്‍ ടൈമിന് അപ്പുറം നായകന്‍റെ ഫീല്‍ ഒരോ രംഗത്തിലും ഉണ്ടാക്കാന്‍ എമ്പുരാനും വിജയിക്കുന്നു.

അതേസമയം മോഹന്‍ലാലും പൃഥ്വിരാജും ടൊവിനോ തോമസും മഞ്ജുവാര്യരും ആന്‍റണി പെരുമ്പാ വൂരടക്കമുള്ളവര്‍ ആദ്യ ഷോ കാണാനായി തിയേറ്ററുകളില്‍ എത്തി. കറുപ്പണിഞ്ഞാണ് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരൊക്കെ എത്തിയത്.

ശക്തമായ ഫ്ലാഷ് ബാക്കിലൂടെ തുടങ്ങിയ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാസന്ദര്‍ഭ ങ്ങളുണ്ട്. ദീപക് ദേവിന്‍റെ സംഗീതത്തെ കുറിച്ചും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. ആദ്യഭാഗമായ ലൂസിഫറിനേക്കാള്‍ എമ്പുരാന് ദൈര്‍ഘ്യമുണ്ട്. മൂന്ന് മണിക്കൂറാണ് എമ്പുരാന്‍റെ റണ്ണിങ് ടൈം.

എമ്പുരാന്‍ റിലീസിനോടനുബന്ധിച്ച് ബുധനാഴ്‌ച രാത്രി തന്നെ പല തിയേറ്ററുകളില്‍ ആഘോഷപ രിപാടികള്‍ സംഘടിപ്പിച്ചിരുന്നു, വ്യാഴാഴ്‌ച രാവിലെ ആറുമണിവരെ ആരാധകര്‍ ആഘോഷ പരിപാടികള്‍ തുടര്‍ന്നിരുന്നു. കേരളത്തിലെ പല സ്ക്രീനുകളിലും ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

റിലീസ് മുന്‍പേ തന്നെ പല റെക്കോര്‍ഡുകളും എമ്പുരാന്‍ ഭേദിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ എമ്പുരാന്‍ ലഭിച്ചത്.


Read Previous

മൺവെട്ടി ഉപയോഗിച്ച് സന്തോഷിന്‍റെ മുറിയുടെ വാതിൽ തകർത്തു കൊലയാളി സംഘത്തിൽ നാല് പേർ, കൊലയ്ക്ക് കാരണം മുൻ വൈരാഗ്യം

Read Next

ഞാൻ തമ്പുരാനേന്ന് വിളിക്കും..’; മകന്റെ സിനിമ കണ്ട് കണ്ണുനിറഞ്ഞ് മല്ലിക സുകുമാരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »