ഉമ്മ മരിച്ചെന്നു കരുതി, അമ്മൂമയോട് സംസാരിക്കാൻ നിൽക്കാതെ തന്നെ തലക്കടിച്ചു അഫാന്‍ പോലീസിനു നല്‍കിയ മൊഴി


ജീവനെടുക്കാൻ അമ്മൂമ്മ സൽമാ ബീവിയുടെ കൊലപാതകം സംബന്ധിച്ചുള്ള മൊഴിയാണ് പ്രതി അഫാൻ പൊലീസിന് മുന്നിൽ എല്ലാം തുറന്നു പറഞ്ഞത്.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ പൊലീസിന് നൽകിയ മൊഴി പുറത്ത്. അമ്മൂമ്മ സൽമാ ബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നാണ് പ്രതിയുടെ മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് അമ്മൂമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാൻ മൊഴി നൽകി.

ജീവനെടുക്കാൻ അമ്മൂമ്മ സൽമാ ബീവിയുടെ കൊലപാതകം സംബന്ധിച്ചുള്ള മൊഴിയാണ് പ്രതി അഫാൻ പൊലീസിന് മുന്നിൽ എല്ലാം തുറന്നു പറഞ്ഞത്. അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സി ഐയോടാണ് വെളിപ്പെടുത്തൽ. കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സൽമ ബീവിയുടെ വീട്ടിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് അമ്മൂമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി അമ്മൂമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ അമ്മൂമ്മയുടെ വീട്ടിൽ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. അമ്മൂമ്മയുടെ വീട്ടിൽ എത്തിയ ഉടൻ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. 
അമ്മൂമയുമായി സംസാരിക്കാൻ നിന്നില്ല. തുടർന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അമ്മമ്മയുടെ വീട്ടിൽ അഫാൻ ചിലവഴിച്ചത് 9 മിനിറ്റ് മാത്രമാണെന്നും അഫാൻ്റെ മൊഴിയിൽ പറയുന്നു. 


Read Previous

പപ്പായ കഴിച്ചോളു ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

Read Next

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല മാര്‍ക്കോ പോലെയുള്ള ചിത്രങ്ങള്‍ അക്രമ വാസന കുടുതല്‍ ഉള്ളവയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »